തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന്റെ അതിർത്തി പുനർനിർണയിച്ച കേന്ദ്ര തീരുമാനത്തിന് പിന്നാലെ കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ രൂപീകരിക്കണമെന്ന ആവശ്യത്തിന് ശക്തി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ ഉൾപ്പെടുത്തി കേരളത്തിന് പ്രത്യേക സോൺ അനുവദിക്കണമെന്നാണ് സർക്കാരിന്റെയും സംസ്ഥാനത്തെ എംപിമാരുടെയും ആവശ്യം.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കണ്ടെയ്നർ നീക്കം കരമാർഗം ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ പ്രത്യേക സോൺ അനിവാര്യമാണെന്നാണ് എംപിമാരുടെ നിലപാട്.
അതേസമയം, പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരു മേഖലയെ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. ......
കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 400ലേക്ക് അടുക്കുന്നു. ഇതുവരെ 392 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.......
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിന് വിരാമമിട്ട് സമാധാന ധാരണ തുടരാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ജാസിം അൽതാനിയുടെ ടെഹ്റാൻ സന്ദർശനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഒപ്പുവച്ച കരാറിന്റെ വ്യവസ്ഥകൾ തുടരണമെന്നാണ് ഇറാന്റെ നിലപാട്. ......
മേടം: കാര്യങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടത്തിനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അംഗീകാരത്തിനും അവസരമുണ്ടാകും.......
മുളന്തുരുത്തി : ഒന്നരനൂറ്റാണ്ട് മുൻപ് മലങ്കരയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ട അതേ ദിനത്തിൽ ആ ധന്യനിമിഷത്തിന് വേദിയായ മുളന്തുരുത്തി പുതു ചരിത്രമെഴുതി. പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകത്തിന് 150 വയസ് പൂർത്തിയാകുമ്പോൾ ആ പുണ്യവാന്റെ ജൻമനാട്ടിൽ നിന്ന് സഭയ്ക്ക് നാല് അജപാലകർക്കൂടി. ......
കൊച്ചി: സഭയുടെ അംഗീകൃത കുർബാന എറണാകുളത്ത് നടപ്പിലാക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുകയും സഭാ സ്നേഹികളെ കള്ളക്കേസുകളിൽ കുടുക്കി സഭാവിരുദ്ധരെ സംരക്ഷിക്കുന്ന ജോസഫ് പാംപ്ലാനി മെത്രാന് സഭയിലെ ഒരു പദവിയിലും തുടരാൻ യോഗ്യതയില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു. ......
ന്യൂഡൽഹി: ആഗോള വിപണിയിൽ സ്വർണവില വരും വർഷങ്ങളിൽ നിലവിലെ നിരക്കിന്റെ പലമടങ്ങായി ഉയർന്നേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ വരെ സ്വർണവില എത്താനുള്ള സാധ്യതയുണ്ടെന്നാണ് കപ്ലാന്റെ പ്രവചനം. ......
തിരൂർ: മദ്യം എടുത്ത് കുടിച്ചതിന്റെ വിരോധത്തിൽ അമ്മാവന്റെ മകനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദൻ (52) ആണ് കൊല്ലപ്പെട്ടത്. ......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ
എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ എം വി ഗോപകുമാർ അധ്യക്ഷത വഹിക്കും. ......
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് രണ്ടാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഡിജിഎം സൂരജ് , ഏരിയ മാനേജർ ബഷീർ പരപ്പിൽ, , PR മാനേജർ സിദിഖ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
8 വിജയികൾക്ക് 3,000 ഖത്തർ റിയൽ ക്യാഷ് പ്രൈസും 1 വിജയിക്ക് പുതിയ മോഡൽ എംജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......